Saturday, June 2, 2012

നിന്നില്‍.....

ഞാന്‍ selfish  അല്ല.. കുറച്ചു പൊസ്സെസ്സീവ് ആണെന്ന് തോന്നിയിട്ടുണ്ട്... പക്ഷേ അത് ഇത്ര മാതമാണെന്ന് അറിഞ്ഞത് നമ്മള്‍ പരിചയപ്പെട്ടതിനു ശേഷമാണ്‌..

അതെ നിന്റെ സൗഹൃദത്തിന്റെ ആഴങ്ങളില്‍ വീണപ്പോള്‍ ഞാനെന്നെ തിരിച്ചറിയുകയായിരുന്നു...

ആഴങ്ങള്‍.. അവ എപ്പോളാണ്‌ ഉയരങ്ങളാവാന്‍ തുടങ്ങിയത്?? നിന്റെ പ്രണയ്ത്തിന്റെ പര്‍വതശൃംഗങ്ങളില്‍ എപ്പോളാണ്‌ ഈ ഞാനെത്തിയത്..അറിയില്ല...അഗാതമായ ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നപ്പോള്‍ ഞാന്‍ എന്നെ കണ്ടത് നിന്നിലാണ്‌..നിന്നെ കണ്ടതോ എന്നിലും........സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്‌ ജീവിതത്തിലേക്കോ, അതൊ വീണ്ടുമൊരു സ്വപ്നത്തിലേക്കോ ......

അറിയുന്നു... നീ കൂടെയുള്ളപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗതുല്യമായ സ്വപ്നത്തിലാണ്‌.....  ഒരിക്കലും ഉണരേണ്ട നമുക്കിനി..

നമ്മെ ഉണര്‍ത്താനായി ശ്രമിക്കുന്ന കാറ്റിനെ പോലും ഞാന്‍ വെറുക്കുന്നു...........

Sunday, March 25, 2012

മുള്ളുകളില്ലാത്ത പനിനീര്‍ പൂവാണ് നീ എനിക്ക് ..