കടലിന് ആഴങ്ങളോട്..
പുഴയ്ക്ക് ഓളങ്ങളോട്..
നക്ഷ്ത്രത്തിന് പ്രകാശകിരണങ്ങളോട്..
മഴയ്ക്ക് മേഘങ്ങളോട്..
ഭൂമിക്ക് ആകാശത്തോടും,
പിന്നെ തീരങ്ങള്‍ക്ക് തിരകളോടും;
ഉള്ളതെന്താണോ, അതാണെനിക്ക് നിന്നോട്
എന്നു പറഞ്ഞാല്‍ എന്റെ പ്രണയം, അത്
നന്നേ കുറഞ്ഞ് പോയ പോലെ..
വാക്കുകള്‍ക്ക് വരയ്ക്കാന്‍..
വാക്യങ്ങള്‍ക്ക് നിര്‍വചിക്കാന്‍..
അതിരുകള്‍ക്ക് നിര്‍ണ്ണയിക്കപ്പെടാന്‍ വേണ്ടി
ഞാനീ പ്രണയത്തെ വിട്ടുകൊടുക്കണോ???
Tuesday, June 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment