Thursday, November 11, 2010

ഞാന്‍ നിന്റെ രാത്രിമഴ..

അതുകൊണ്ടാണോ പകല്‍ പെയ്യുന്നത് നീ അറിയാതെ പോകുന്നത്?

ഒരു വേള അറിയുന്നുണ്ടെങ്കില്‍ തന്നെ നനയാന്‍ നീ എന്തേ മറന്നുപോകുന്നു.....

Friday, October 15, 2010

മഴ; മഴ നനയുമ്പോള്‍..

ഞാന്‍ ഞാനായിരിക്കുമ്പോളൊക്കെ നിന്നെ ഓര്‍ക്കും...
എന്തുകൊണ്ടോ പൊള്ളുന്ന വേനലിലും നനുനനുത്ത മഞ്ഞുകാലത്തും ഞാന്‍ മഴ നനഞ്ഞുകൊണ്ടേ ഇരിക്കുന്നു...

നിന്റെ പ്രണയത്തിന്റെ മഴ...

Tuesday, October 12, 2010

എന്റെ നൊമ്പരങ്ങള്‍, എന്നെ സ്പര്‍ശിക്കും മുന്‍പേ പലപ്പോളും നീ അറിഞ്ഞിരുന്നു...
പക്ഷെ ഇന്നലെ എന്റെ മിഴികള്‍ നിറഞ്ഞത് നീ എന്തേ അറിഞ്ഞില്ല?

ഒരു കണക്കിനത് നന്നായി; നീ വിഷമിക്കുന്നത് എനിക്കിഷ്ടമല്ല, അതു ഞാന്‍ മൂലമാകുന്നത് ഒട്ടും..
അത് കൊണ്ട് ഈ നൊമ്പരങ്ങള്‍ എന്റേതു മാത്രമായിരിക്കട്ടെ...

Wednesday, September 29, 2010

സ്വന്തം..

നിന്റെ വിശാലമായ കടല്‍ഭൂമി എനിക്ക് പെയ്യാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് നീ തന്നെയല്ലേ എന്നോടു പറഞ്ഞത് ..

അതെ അത് എനിക്ക് മാത്രമുള്ളതാണ് ... അതിനു മീതെ വീശുന്ന ഒരു നേര്‍ത്ത ഉഷ്ണക്കാറ്റു പോലും എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു..

Sunday, September 12, 2010

നിന്റെ കണ്ണുകളിലെ ആഴങ്ങളിലേക്ക്..അതിലൂടെ ആ ഹൃദയത്തിന്റെ അഗാതതയിലേക്ക്, എത്ര നേരം നോക്കിയിരുന്നിട്ടും എനിക്ക് മതി വരുന്നില്ല...എന്നിട്ടും ഞാന്‍ തിരിച്ചുപോന്നു...എന്നെന്നേക്കുമായി നിന്നിലേക്ക് തിരിച്ചുവരാന് ‍വേണ്ടി മാത്രം..........

Saturday, August 7, 2010

എന്നില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത വിധം തീവ്രമാണ്‌ നിന്റെ പ്രണയം..ചിലപ്പോള്‍ എരിയുന്നൊരു കനലായ് മറ്റു ചിലപ്പോള്‍ ആളുന്നൊരു തീ നാളമായ്..അല്ലാത്തപ്പോള്‍ ഒരു നേര്‍ത്ത ചാറ്റല്‍ മഴയായ്, പിന്നെ ഒരിക്കലും തോരാത്ത രാത്രിമഴയായ്.. എന്റെ പ്രാണനില്‍ നീ പെയ്തിതിറങ്ങുമ്പോള്‍..ഞാന്‍.. ഞാന്‍ വെരുമൊരാത്മാവ് മാത്രമായ് തീരുന്നു...നിന്റെ സ്നേഹം മാത്രം കൊതിക്കുന്നൊരാത്മാവ്...

Thursday, July 8, 2010

ഇപ്പോള്‍ കഴിക്കുന്നതിനെല്ലാം , എന്താണെന്നു അറിയില്ല വല്ലാത്ത ഒരു ഉപ്പുരസം ........

Monday, June 21, 2010

എന്റെ ഹൃദയവും ആത്മാവും എല്ലാം നീയാണെന്നിരിക്കെ, ഞാന്‍ മാത്രം എങ്ങനെ അകന്നു നില്‍ക്കും....

Friday, June 18, 2010

നിന്റെ ദുഖങ്ങളൊക്കെയും എന്റേതാക്കി, ഞാന്‍ നിന്നെ പ്രണയിച്ചോട്ടേ..

Tuesday, June 15, 2010

കടലിന്‌ ആഴങ്ങളോട്..
പുഴയ്ക്ക് ഓളങ്ങളോട്..
നക്ഷ്ത്രത്തിന്‌ പ്രകാശകിരണങ്ങളോട്..
മഴയ്ക്ക് മേഘങ്ങളോട്..
ഭൂമിക്ക് ആകാശത്തോടും,
പിന്നെ തീരങ്ങള്‍ക്ക് തിരകളോടും;
ഉള്ളതെന്താണോ, അതാണെനിക്ക് നിന്നോട്
എന്നു പറഞ്ഞാല്‍ എന്റെ പ്രണയം, അത്
നന്നേ കുറഞ്ഞ് പോയ പോലെ..

വാക്കുകള്‍ക്ക് വരയ്ക്കാന്‍..
വാക്യങ്ങള്‍ക്ക് നിര്‍‌വചിക്കാന്‍..
അതിരുകള്‍ക്ക് നിര്‍ണ്ണയിക്കപ്പെടാന്‍ വേണ്ടി
ഞാനീ പ്രണയത്തെ വിട്ടുകൊടുക്കണോ???

Thursday, June 10, 2010

ഇനിയും പൊഴിക്കാം കണ്ണുനീര്‍ എത്ര വേണേലും ; നീര്‍‌ വറ്റിയ ഈ കണ്‍കളില്‍ നിന്നും നിനക്ക് വേണ്ടി, അല്ല; നമുക്ക് വേണ്ടി..
ഒരു പക്ഷെ മറ്റൊരു പ്രളയം വന്നീടിലും.. അതിന് എന്നെ നിന്നിലേക്ക് നയിക്കാന്‍ കഴിഞ്ഞെങ്കിലോ??
അതല്ല; അതില്‍ ഞാന്‍ ഇല്ലാതായാലും.. ഞാന്‍, ഞാന്‍ അല്ലാതെ മാറുന്നതിലും നല്ലത് അതു തന്നെയല്ലേ..

Friday, June 4, 2010

നീ അകന്നിരിക്കുന്നത് എനിക്ക് നൊമ്പരമാണ്..

Friday, May 28, 2010

നിന്റെ വാത്സല്യം, നിന്റെ സൗഹൃദം, പിന്നെ നിന്നിലെ പ്രണയം , ഇതൊന്നുമില്ലാത്ത ഞാന്‍ ഞാന്‍ ആകുന്നതെങ്ങനെ???

നിന്നെ അറിയും മുന്‍പ് , ഞാന്‍ ഉണ്ടായിരുന്നോ എന്തോ, എനിക്കറിയില്ല..

നാളെ പുലരുമ്പോള്‍ നിന്നോടൊപ്പം ഒരു പക്ഷെ ഞാന്‍ ഇല്ലെങ്കിലോ എന്ന ഒരു ചിന്ത പോലും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു..ജീവിതകാലം മൊത്തം നിനക്ക് തരാനായ് ഞാന്‍ കാത്തു വച്ച സ്നേഹം, അത് ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ എങ്ങനെ തന്ന് തീര്‍ക്കും.....

Tuesday, May 25, 2010

പൂക്കള് വിരിയാന്..അതിനു അവള് തന്നെ വേണമായിരുന്നില്ല..

കൊഴിഞ്ഞ ഇലകള്ക്ക് വീണ്ടും തളിര്ക്കാന് ഈ കണ്ണുനീര്കണങ്ങള് തന്നെ വേണമായിരുന്നില്ല...

ആരു നനച്ചാലും ഒരു വേള വിരിയുമായിരുന്ന പൂക്കള്, അത് അവളുടെ പെയ്ത്തിനെ അപ്രസക്തമാക്കുന്ന പോലെ..

എങ്കിലും... പൂക്കള് വിരിയട്ടെ, ഇലകള് തളിര്ക്കട്ടെ; അകലെ നിന്നായാലും തൊട്ടടുത്തുനിന്നായാലും ഈ രാത്രിമഴയും പെയ്തുകൊള്ളട്ടെ..

Friday, April 9, 2010

നീ അടുത്തുള്ളപ്പോള്‍ നിന്റെ നിശബ്ദത പോലും എന്നോട് സംസാരിക്കറുണ്ട്..പക്ഷെ നീ ഇല്ലാത്തപ്പോള്‍ ഈ നിശബ്ദത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നത് നീ അറിയുന്നില്ലേ..........

പ്രണയം പൂത്ത് നില്‍ക്കുന്ന ഈ പൂവാകത്തണലില്‍ പരസ്പരം അറിയാതെ പലപ്പോഴായ് നാം വന്നിട്ടുണ്ട്.
പക്ഷെ ഇന്നിവിടെ നിന്നൊടൊപ്പം ഞാനുമുണ്ട് ; നിന്നിലെ ഒരു നേര്‍ത്തസ്പന്ദനം പൊലും അറിഞ്ഞുംകൊണ്ട്..

Thursday, April 8, 2010

ഈയിടെയായി എന്നും മഴ പെയ്യാറുണ്ട്.. പക്ഷെ എന്തുകൊണ്ടോ അവന്റെ മഴയെ ഇപ്പോള്‍ കാണുന്നത് ഞാന്‍ തനിച്ചാണ് ,കൂടെ നനയാന്‍ അവന്‍ വീണ്ടും വരുന്നതും കാത്ത് ..