Monday, July 18, 2011

എനിക്ക് നോക്കാന്‍ നിന്റെ കണ്ണുകള്‍ ഉളളപ്പോള്‍ ഞാന്‍ എന്തിനു മറ്റൊരു കടല്‍ തേടണം ???

Friday, May 27, 2011

നിന്നിലേക്ക് എത്തിച്ചേരുന്നതിനെ കുറിച്ചു മാത്രമാണ്‌ ഞാന്‍ ചിന്തിച്ചിരിന്നുന്നത്..അതുകൊണ്ടാകാം വഴികളിലെ വിജനതയും , കൂരിരുട്ടിലെ ഒറ്റപെടലും , വന്യമൃഗ ഗര്‍ജ്ജനങ്ങളും , ആത്മാക്കളുടെ ഓരയിടലും നേര്‍ത്ത രോദനങ്ങളും ഞാന്‍ കേള്‍ക്കാതിരുന്നത്...ഇപ്പോള്‍ ഞാന്‍ ശാന്തമായി ഉറങ്ങുകയാണ്‌ നിന്റെ നെന്ചില്‍്..ഈ സുരക്ഷിതത്വത്തില്‍ , ഭയാനകമായ ആ വഴികളെ കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കറിയില്ല, എങ്ങനെ ഞാന്‍ അതിലൂടെ......"അതെ നിന്നിലേക്കത്തിച്ചേരുന്നതിനെ കുറിച്ചു മാത്രമാണ്‌ ഞാന്‍ ചിന്തിച്ചിരുന്നത്...."

Saturday, January 8, 2011

അതെ, ഇപ്പോള്‍ എന്റെ ഹൃദയഭിത്തികള്‍ വളരെ ദുര്‍ബലമാണ്‌...

അത് കൊണ്ടാകാം , ശക്തിയേറിയ വെള്ളച്ചാട്ടത്തെ തടഞ്ഞ് നിര്‍ത്താനാവാത്ത ദുര്‍ബലമായ ഒരു അണക്കെട്ടിന്റെ മതിലുകള്‍ കണക്കെയുള്ള അതിനെ ഭേതിച്ച് നിന്റെ പ്രണയം ഒരു ഊര്‍ജ്ജധാരയായ് എനിക്ക് ചുറ്റും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്..

ഒരു അണക്കെട്ടിനും തടഞ്ഞ് നിര്‍ത്തനാവത്തത്ര ശക്തമാണ്‌ നിന്റെ പ്രണയം.
അതുകൊണ്ട് ഞാന്‍ പറയട്ടെ..

ഹൃദയത്തുടിപ്പുകള്‍ക്ക് പിന്നില്‍ നീ ഒളിപ്പിച്ച ആ നിഗൂഡമായ മൗനത്തില്‍ ഞാന്‍ ഒന്ന് അലിഞ്ഞു കൊള്ളട്ടേ..

പിന്നീട് തീവ്രമായ നിന്റെ പ്രണയത്തെ പ്രതിധ്വനിക്കാന്‍ എനിക്ക് ആഴമേറിയ ആ ഹൃദയത്തിന്റെ ഭിത്തികള്‍ ഉണ്ടാകുമല്ലോ..