Saturday, January 8, 2011

അതെ, ഇപ്പോള്‍ എന്റെ ഹൃദയഭിത്തികള്‍ വളരെ ദുര്‍ബലമാണ്‌...

അത് കൊണ്ടാകാം , ശക്തിയേറിയ വെള്ളച്ചാട്ടത്തെ തടഞ്ഞ് നിര്‍ത്താനാവാത്ത ദുര്‍ബലമായ ഒരു അണക്കെട്ടിന്റെ മതിലുകള്‍ കണക്കെയുള്ള അതിനെ ഭേതിച്ച് നിന്റെ പ്രണയം ഒരു ഊര്‍ജ്ജധാരയായ് എനിക്ക് ചുറ്റും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്..

ഒരു അണക്കെട്ടിനും തടഞ്ഞ് നിര്‍ത്തനാവത്തത്ര ശക്തമാണ്‌ നിന്റെ പ്രണയം.
അതുകൊണ്ട് ഞാന്‍ പറയട്ടെ..

ഹൃദയത്തുടിപ്പുകള്‍ക്ക് പിന്നില്‍ നീ ഒളിപ്പിച്ച ആ നിഗൂഡമായ മൗനത്തില്‍ ഞാന്‍ ഒന്ന് അലിഞ്ഞു കൊള്ളട്ടേ..

പിന്നീട് തീവ്രമായ നിന്റെ പ്രണയത്തെ പ്രതിധ്വനിക്കാന്‍ എനിക്ക് ആഴമേറിയ ആ ഹൃദയത്തിന്റെ ഭിത്തികള്‍ ഉണ്ടാകുമല്ലോ..

No comments:

Post a Comment